സൂസി ബേറ്റ്സ് വിരമിക്കുന്നു

Friday 24 April 2026 11:37 PM IST

ഹാമിൽട്ടൺ : ന്യൂസിലാൻഡ് വനിതാ ക്രിക്കറ്റർ സൂസി ബേറ്റ്സ് ഈ വർഷം നടക്കുന്ന ട്വന്റി-20 ലോകകപ്പിന് ശേഷം അന്താരാഷ്ട്ര കരിയർ അവസാനിപ്പിക്കും.2006ൽ അരങ്ങേറിയ ആൾറൗണ്ടറായ സൂസി 181 വീതം ഏകദിനങ്ങളും ട്വന്റി-20കളും കളിച്ചിട്ടുണ്ട്. ഏകദിനങ്ങളിൽ 13സെഞ്ച്വറികളും 37 അർദ്ധസെഞ്ച്വറികളുമടക്കം 5964റൺസും 83 വിക്കറ്റുകളും നേടിയിട്ടുണ്ട്.

ട്വന്റി-20യിൽ ഒരു സെഞ്ച്വറിയും 28 അർദ്ധസെഞ്ച്വറിയുമടക്കം 4717 റൺസും 62 വിക്കറ്റുകളും സ്വന്തമാക്കി. എല്ലാ ഫോർമാറ്റുകളിലുമായി കിവീസ് വനിതാ ടീമിന്റെ ഏറ്റവും വലിയ റൺ സ്കോറർ.