ധർമ്മമീമാംസാ പരിഷത്ത് ഇന്ന് 

Friday 24 April 2026 11:40 PM IST

കാരയ്ക്കാട്: ഗുരുധർമ്മ പ്രചാരണ സഭ ചെങ്ങന്നൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ധർമ്മ മീമാംസാ പരിഷത്ത് ഇന്ന് നടക്കും. പാറയ്ക്കൽ ഗുരുദേവ ക്ഷേത്രത്തിൽ രാവിലെ 10ന് ആരംഭിക്കുന്ന പരിഷത്ത് ഗുരുധർമ്മ പ്രചാരണസഭ ശിവഗിരമഠം പി.ആർ.ഒ പ്രൊഫ.ഡോ.സനൽകുമാർ.ടി ഉദ്ഘാടനം ചെയ്യും. ജി.ഡി.പി.എസ് മണ്ഡലം പ്രസിഡന്റ് കെ.ബി.യശോധരൻ അദ്ധ്യക്ഷത വഹിക്കും. ആലപ്പുഴ ജില്ലാ സെക്രട്ടറി മുട്ടം സരേഷ്, ശിവഗിരിമഠം മാതൃവേദി ജോ.സെക്രട്ടറി ലീലാ ബോസ് എന്നിവർ പങ്കെടുക്കും. ജി.ഡി.പി.എസ് മണ്ഡലം രക്ഷാധികാരി കെ.എൻ.ഭദ്രൻ സ്വാഗതവും വൈസ് പ്രസിഡന്റ് ശ്രീകുമാർ.എസ് നന്ദിയും പറയും.