ത്വരീഖത്ത് മഹാസമ്മേളനം
Saturday 25 April 2026 12:51 AM IST
കൊണ്ടോട്ടി: സിൽസില നൂരിയ്യ കേരളയുടെ ആഭിമുഖ്യത്തിൽ കൊണ്ടോട്ടി മുൻസിപ്പൽ ബസ് സ്റ്റാൻഡിന് സമീപം ത്വരീഖത്ത് മഹാ സമ്മേളനം നടന്നു. സിൽസില നൂരിയ്യ സജ്ജാദ നഷീൻ സയ്യിദ് അഹ്മദ് മുഹ്യിദ്ധീൻ ജീലാനി നൂരിശാഹ് സാനി ചിശ്തി ഖാദിരി ഹൈദരാബാദ് ഉദ്‌ബോധന പ്രസംഗം നടത്തി. യോഗത്തിൽ സിൽസില നൂരിയ്യ സംസ്ഥാന പ്രസിഡന്റ് മൗലാന യൂസഫ് നിസാമി ശാഹ് സുഹൂരി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി നവാസി ശാഹ് സുഹൂരി എ.കെ. അലവി മുസ്ലിയാർ, സി എം അബ്ദുൽ ഖാദിർ മുസ്ലിയാർ മാണൂർ, ഇബ്രാഹിം മുസ്ലിയാർ കുറ്റിക്കാട്ടൂർ, നാനാക്കൽ മുഹമ്മദ് എന്നിവർ പ്രസംഗിച്ചു