പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
Saturday 25 April 2026 12:53 AM IST
പെരിന്തൽമണ്ണ: രാമപുരം ജെംസ് ആർട്സ് ആൻഡ് സയൻസ് കോളേജ് (ഓട്ടോണമസ്) രണ്ടാം സെമസ്റ്റർ എഫ്.വൈ.യു.ജി.പി, പി.ജി പരീക്ഷാ ഫലങ്ങൾ പ്രസിദ്ധീകരിച്ചു. അവസാന പി.ജി. പരീക്ഷ പൂർത്തിയായത് മുതൽ 48 മണിക്കൂറിനകം ഫലം പുറത്തുവിട്ടത് പ്രത്യേകതയായി. ഇത്തവണ പരീക്ഷാ പേപ്പറുകൾ പൂർണമായും ഓൺലൈനായി മൂല്യനിർണയം നടത്തി. സൂക്ഷ്മ പരിശോധന, പുനർമൂല്യനിർണയം, ഉത്തരക്കടലാസുകളുടെ പകർപ്പ് എന്നിവയ്ക്കായി മേയ് 5 വരെ അപേക്ഷിക്കാമെന്ന് പരീക്ഷാ കൺട്രോളർ കെ. മുഹമ്മദ് നവാസ് അറിയിച്ചു.