പി.എൻ. പണിക്കർ അറിവരങ്ങ്

Saturday 25 April 2026 12:23 AM IST

ചാത്തന്നൂർ :പാരിപ്പള്ളി ഗണേശ് മെമ്മോറിയൽ ഗ്രന്ഥശാല റഫറൻസ് ആൻഡ് റിസർച്ച് സെന്ററിൽ പി.എൻ. പണിക്കർ ബാലകൈരളി അറിവരങ്ങ്- 2026 സംഘടിപ്പിച്ചു. 30ലധികം വിദ്യാർത്ഥികൾ പങ്കെടുക്കുന്ന വായന കളരി, ബാലസാഹിത്യ അവാർഡ് ജേതാവ് പകൽക്കുറി വിശ്വൻ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് അഡ്വ. എസ്.ആർ. അനിൽകുമാർ അദ്ധ്യക്ഷനായി. ഗ്രന്ഥശാലാ നേതൃസമിതി കൺവീനർ എം. മുരളീധരക്കുറുപ്പ്, ക്യാമ്പ് ഡയറക്ടർ വി. രാധാകൃഷ്ണൻ, ഗ്രന്ഥശാല സെക്രട്ടറി ജി. സദാനന്ദൻ, സംഘാടകസമിതി ഭാരവാഹികളായ കെ. വിജയകുമാർ, എൽ. ബിന്ദു, സി. രമണൻ, വി. ജ്യോതീന്ദ്രൻ, ഗംഗാറാണി, ജയശ്രീ എന്നിവർ സംസാരിച്ചു. ഭാഷാ പഠനം . മാജിക് പഠനം, വിനോദ പരിപാടികൾ എന്നിവ ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.