സ്നേഹാശ്രമത്തിൽ നാടക പരിശീലന കളരി

Saturday 25 April 2026 12:23 AM IST

ചാത്തന്നൂർ: വേളമാനൂർ ഗാന്ധിഭവൻ/സ്നേഹാശ്രമത്തിന്റെ ഏഴാമത് വാർഷികാഘോഷങ്ങളുടെ ഭാഗമായി കുട്ടികൾക്കുളള സൗജന്യ നാടകപരിശീലനകളരി ചിറകൊരുക്കൽ നടക്കും. മേയ് 8 ന് ആരംഭിച്ച് 11ന് സമാപിക്കും. ചലച്ചിത്ര, നാടക നടനും സംവിധായകനുമായ റെജു ശിവദാസ് ഡയറക്ടറായ കളരിയിൽ തീയേറ്റർ ആർട്ടിസ്റ്റുകളായ ഡോ.ബി.ബാലചന്ദ്രൻ, ഐശ്വര്യ ലൈബി, വി.ആർ. ശരത്, ഷാൻ റഹിം എന്നിവർ കുട്ടികൾക്ക് പരിശീലനം നൽകും. വ്യക്‌തിത്വ വികസനം, അഭിനയം, മാസ്ക്ക് നിർമ്മാണം എന്നിവ പരിശീലിപ്പിക്കുന്ന കളരിയിൽ പത്ത് മുതൽ 17 വയസ് വരെയുള്ള 30 കുട്ടികൾക്ക് പ്രവേശനം നൽകും. മേയ്‌ 11ന് വൈകിട്ട് 6 മുതൽ, സ്നേഹാശ്രമത്തിൽ നൃത്തം അഭ്യസിച്ച കുട്ടികളുടെ അരങ്ങേറ്റം നടക്കും. ഫോൺ: 9447069267.