ഡിജിറ്റൽ സെൻസസ് രണ്ടാം ബാച്ച് പരിശീലനം

Saturday 25 April 2026 12:26 AM IST

കൊല്ലം: സെൻസസ് ചുമതലയുള്ള ജില്ലയിലെ ഉദ്യോഗസ്ഥരുടെ രണ്ടാം ബാച്ചിന്റെ പരിശീലനം കളക്ടറേറ്റ് ഐ.ടി ട്രെയിനിംഗ് ഹാളിൽ പ്രിൻസിപ്പൽ സെൻസസ് ഓഫീസറായ കളക്ടർ എൻ. ദേവിദാസ് ഉദ്ഘാടനം ചെയ്തു. സെൻസസ് നടപടികൾ പൂർണമായും സുരക്ഷിതവും രഹസ്യാത്മകവും ആയിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സെൻസസി​ന്റെ ആദ്യ ഘട്ടത്തിൽ ഹൗസ് ലിസ്റ്റിംഗ് ഓപ്പറേഷൻസ് ആപ്ലിക്കേഷൻ വിനിയോഗിക്കും. ഉദ്യോഗസ്ഥർക്കായി സെൻസസ് മാനേജ്‌​മെന്റ് ആൻഡ് മോണിറ്ററിംഗ് സിസ്റ്റം പോർട്ടലുണ്ട്. ജൂൺ 16 മുതൽ 30 വരെ വ്യക്തികൾക്ക് സ്വന്തമായി വിവരങ്ങൾ സമർപ്പിക്കാൻ സെൽഫ് എന്യുമേറേഷൻ പോർട്ടലും ലഭ്യമാണ്. എ.ഡി.എം ടി.കെ വിനീത് അദ്ധ്യക്ഷനായി. സെൻസസ് ഡെപ്യൂട്ടി ഡയറക്ടർ വി.സി. നിഷ, സീനിയർ കമ്പൈലർ ആർ.ശ്രീലക്ഷ്മി എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.