എം.പി ഓഫീസിലേക്ക് യുവമോർച്ച മാർച്ച്

Saturday 25 April 2026 12:26 AM IST
കൊടിക്കുന്നിൽ സുരേഷിന്റെ കോലവുമായി എം.പി ഓഫീസിലേക്ക് യുവമോർച്ച പ്രവർത്തകർ നടത്തിയ മാർച്ച്

കൊട്ടാരക്കര: വനിതാ സംവരണ ബില്ല് അട്ടിമറിക്കാൻ കൂട്ടുനിന്നെന്ന് ആരോപി​ച്ച് കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ കൊട്ടാരക്കരയിലെ ഓഫീസിലേക്ക് യുവമോർച്ച പ്രവർത്തകർ മാർച്ചും ധർണയും സംഘടിപ്പിച്ചു. കച്ചേരിമുക്ക് മണികണ്ഠൻ ആൽത്തറയിൽ നിന്നാരംഭിച്ച മാർച്ച് എം.പിയുടെ ഓഫീസിന് സമീപത്തായി പൊലീസ് ബാരിക്കേഡുവച്ച് തടഞ്ഞു. ബാരിക്കേഡ് മറിച്ചിടാൻ പ്രവർത്തകർ ശ്രമിച്ചത് ഏറെനേരം സംഘർഷാവസ്ഥ സൃഷ്ടിച്ചു. യോഗം യുവമോർച്ച സംസ്ഥാന മീഡിയ സെൽ കൺവീനർ എസ്.നന്ദു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അനന്ദു പ്ളാക്കോട് അദ്ധ്യക്ഷത വഹിച്ചു. ആലഞ്ചേരി ജയചന്ദ്രൻ, അനീഷ് കിഴക്കേക്കര, രാഹുൽ മണികണ്ഠേശ്വരം, അനന്ദൻ കടയ്ക്കൽ, ഗ്രീഷ്മ ഗിരീഷ്, ജെ.ഗൗരി, സന്ദീപ് കല്ലട, വി.എസ്.ആദർശ് എന്നിവർ സംസാരിച്ചു. ശിവജി കോട്ടുക്കൽ, ജിനു യോഹന്നാൻ, ആദിത്യൻ, സുജിത്ത് , രാജഗോപാൽ നെടുവത്തൂർ എന്നിവർ നേതൃത്വം നൽകി. കൊടിക്കുന്നിൽ സുരേഷിന്റെ കോലം കത്തിച്ച ശേഷമാണ്സമരം അവസാനിപ്പിച്ചത്.