പാമ്പുകടിയേറ്റാൽ 'കനിവ് 108' ഓടിയെത്തും

Saturday 25 April 2026 1:10 AM IST

തിരുവനന്തപുരം: പാമ്പുകടിയേറ്റവരുമായി ആന്റി സ്‌നേക്ക് വെനം ലഭ്യമായ ആശുപത്രികൾ തേടി അലയുന്നത് ഒഴിവാക്കാൻ 'കനിവ് 108' ആംബുലൻസ് സേവനം പ്രയോജനപ്പെടുത്തണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു.

146 ആശുപത്രികളിൽ ആന്റിവെനം ലഭ്യമാണ്. താലൂക്ക് ആശുപത്രികൾ മുതൽ മുകളിലോട്ടുള്ള ആരോഗ്യകേന്ദ്രങ്ങളിലും ചില സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും ചികിത്സാ സൗകര്യമുണ്ട്.

ആരോഗ്യ വകുപ്പ് ഡയറക്ടറുടെ നേതൃത്വത്തിൽ ജില്ലാതല യോഗങ്ങൾ ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തിയിട്ടുണ്ട്. എല്ലാ ആശുപത്രികളും നിശ്ചിത ചികിത്സാ പ്രോട്ടോക്കോൾ പാലിക്കണമെന്നും മന്ത്രി നിർദേശിച്ചു. അടിയന്തര സാഹചര്യങ്ങളിൽ 108 എന്ന നമ്പറിൽ ബന്ധപ്പെടുക.

108 ആംബുലൻസിൽ നിന്ന്

ആശുപത്രിയിൽ അറിയിക്കും

 ആന്റിവെനം സ്റ്റോക്കുള്ള ഏറ്റവും അടുത്ത ആശുപത്രി ഏതാണെന്ന് ഉറപ്പുവരുത്തിയ ശേഷമായിരിക്കും ആംബുലൻസ് രോഗിയെ എത്തിക്കുക.

 രോഗിയെ എത്തിക്കുന്ന വിവരം ആശുപത്രി അധികൃതരെ മുൻകൂട്ടി അറിയിക്കുന്നതിലൂടെ ചികിത്സ വൈകുന്നത് ഒഴിവാക്കാം.

ആംബുലൻസിലെ എമർജൻസി മെഡിക്കൽ ടെക്നീഷ്യൻമാർ വഴി പ്രഥമ ശുശ്രൂഷയും നിരന്തര നിരീക്ഷണവും ഉറപ്പാക്കും.

പരിഭ്രാന്തി അരുത്

വാഹനം വരുന്നതുവരെ രോഗി പരിഭ്രാന്തനാകാതെ നോക്കണം. ഭയം കൂടുമ്പോൾ രക്തയോട്ടം വർദ്ധിക്കുകയും വിഷം വേഗത്തിൽ ശരീരത്തിൽ പടരുകയും ചെയ്യും. രോഗിയെ ഓടാനോ നടക്കാനോ അനുവദിക്കരുത്. മുറിവ് അമിതമായി മുറുക്കിക്കെട്ടരുത്. കടിയേറ്റ ഭാഗം അനക്കാതെ സ്ട്രെച്ചറിലോ മറ്റോ കിടത്തി വേണം ആശുപത്രിയിൽ എത്തിക്കാൻ.

ആ​ന്റി​വെ​നം ന​ൽ​കു​ന്ന​തിൽ വീ​ഴ്ച​ ​പാ​ടി​ല്ല

​പാ​മ്പ് ​ക​ടി​ ​തി​രി​ച്ച​റി​യാ​തെ​ ​പോ​ക​രു​തെ​ന്നും​ ​ആ​ന്റി​ ​വെ​നം​ ​ന​ൽ​കു​ന്ന​തി​ൽ​ ​വീ​ഴ്ച​ ​പാ​ടി​ല്ലെ​ന്നും​ ​ജി​ല്ലാ​ ​മെ​ഡി​ക്ക​ൽ​ ​ഓ​ഫീ​സ​ർ​മാ​രു​ടെ​ ​യോ​ഗ​ത്തി​ൽ​ ​ആ​രോ​ഗ്യ​ ​വ​കു​പ്പ് ​ഡ​യ​റ​ക്ട​ർ​ ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി.​പാ​മ്പു​ക​ടി​ ​തി​രി​ച്ച​റി​യാ​ൻ​ ​ജീ​വ​ന​ക്കാ​ർ​ക്ക് ​പ​രി​ശീ​ല​നം​ ​ന​ൽ​ക​ണം. ​ ​വി​വി​ധ​ ​ത​രം​ ​പാ​മ്പു​ക​ളു​ടെ​ ​ആ​ക്ര​മ​ണം​ ​തി​രി​ച്ച​റി​യാ​നാ​ക​ണം. അ​ത്യാ​ഹി​ത​ ​വി​ഭാ​ഗ​ത്തി​ലെ​ത്തു​ന്ന​ ​കേ​സു​ക​ളി​ൽ​ ​പാ​മ്പ് ​ക​ടി​ക്കു​ള്ള​ ​സാ​ധ്യ​ത​ ​കൂ​ടി​ ​പ​രി​ശോ​ധി​ക്ക​ണം.​ പാ​മ്പു ക​ടി​യേ​റ്റ് ​മൂ​ന്നു​ ​പേ​ർ​ ​മ​രി​ച്ച​ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ​യോ​ഗം​ ​ചേ​ർ​ന്ന​ത്.​ 3​ ​മ​ര​ണ​ങ്ങ​ളി​ലും​ ​പാ​മ്പു​ ​ക​ടി​ ​സാ​ധ്യ​ത​ ​ആ​ദ്യ​ഘ​ട്ട​ത്തി​ൽ​ ​സ്ഥി​രീ​ക​രി​ച്ചി​രു​ന്നി​ല്ല.​ ​രോ​ഗി​ക​ൾ​ ​മ​രി​ച്ച​ ​ശേ​ഷ​മാ​ണ് ​സ്ഥി​രീ​ക​രി​ച്ച​ത്.​ചൂ​ട് ​കൂ​ടി​യ​തോ​ടെ​ ​പാ​മ്പു​ക​ടി​ ​മ​ര​ണ​ങ്ങ​ളി​ൽ​ ​ആ​ശു​പ​ത്രി​ക​ൾ​ ​പ്ര​ത്യേ​ക​ ​ജാ​ഗ്ര​ത​ ​പു​ല​ർ​ത്ത​ണം.

ആ​ന്റി​വെ​നം​ ​ ആ​ശു​പ​ത്രി​ക​ളിൽ സ്‌​റ്റോ​ക്കു​ണ്ടെ​ന്ന് ​ ആ​രോ​ഗ്യ​വ​കു​പ്പ്

പാ​മ്പു​ക​ടി​ ​ചി​കി​ത്സ​യ്ക്കു​ള്ള​ ​ആ​ന്റി​സ്‌​നേ​ക്ക് ​വെ​നം​ ​താ​ലൂ​ക്ക് ​ത​ലം​ ​മു​ത​ലു​ള്ള​ ​എ​ല്ലാ​ ​ആ​ശു​പ​ത്രി​ക​ളി​ലും​ ​സ്റ്റോ​ക്കു​ണ്ടെ​ന്ന് ​ആ​രോ​ഗ്യ​ ​വ​കു​പ്പ്. മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജു​ക​ൾ,​ ​ജ​ന​റ​ൽ​ ​ആ​ശു​പ​ത്രി​ക​ൾ,​ജി​ല്ലാ​ ​ആ​ശു​പ​ത്രി​ക​ൾ,​ ​താ​ലൂ​ക്ക് ​ആ​ശു​പ​ത്രി​ക​ൾ​ ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​ല​ഭ്യ​മാ​ണ്.​ ​അ​തേ​സ​മ​യം,​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​ചി​റ​യി​ൻ​കീ​ഴും​ ​കാ​യം​കു​ള​ത്തും​ ​പാ​മ്പു​ക​ടി​യേ​റ്റ് ​ര​ണ്ടു​പേ​ർ​ ​മ​രി​ച്ച​തി​ൽ​ ​ചി​കി​ത്സാ​പ്പി​ഴ​വു​ണ്ടാ​യെ​ന്ന​ ​ആ​രോ​പ​ണം​ ​ശ​ക്ത​മാ​ക്കു​ക​യാ​ണ് ​ബ​ന്ധു​ക്ക​ൾ.​ ​ചി​റ​യി​ൻ​കീ​ഴ് ​എ​ട്ട് ​വ​യ​സു​കാ​ര​ൻ​ ​പാ​മ്പു​ക​ടി​യേ​റ്റ് ​മ​രി​ച്ച​ ​സം​ഭ​വ​ത്തി​ൽ​ ​ചി​കി​ത്സാ​വീ​ഴ്ച​യി​ല്ലെ​ന്ന​ ​ചി​റ​യി​ൻ​കീ​ഴ് ​താ​ലൂ​ക്ക് ​ആ​ശു​പ​ത്രി​ ​സൂ​പ്ര​ണ്ടി​ന്റെ​ ​റി​പ്പോ​ർ​ട്ട് ​ശ​രി​യ​ല്ലെ​ന്ന് ​കു​ട്ടി​യു​ടെ​ ​പി​താ​വ് ​ദി​ലീ​പ് ​പ​റ​ഞ്ഞു.​ പാ​മ്പ് ​ക​ടി​യേ​റ്റെ​ന്ന് ​സ്ഥി​രീ​ക​രി​ക്കാ​ൻ​ ​ആ​യി​ല്ലെ​ന്നാ​ണ് ​ആ​ശു​പ​ത്രി​ ​സൂ​പ്ര​ണ്ടി​ന്റെ​ ​വി​ശ​ദീ​ക​ര​ണം.​ ​കാ​യം​കു​ള​ത്ത് ​പാ​മ്പ് ​ക​ടി​യേ​റ്റ് ​മ​രി​ച്ച​ ​സെ​ലീ​ന​യ്ക്ക് ​ആ​ശു​പ​ത്രി​യി​ൽ​ ​നി​ന്ന് ​ആ​ന്റി​വെ​നം​ ​ന​ൽ​കി​യി​ല്ലെ​ന്ന് ​ബ​ന്ധു​ക്ക​ൾ​ ​ആ​രോ​പി​ച്ചു.​ ​കാ​യം​കു​ളം​ ​താ​ലൂ​ക്ക് ​ആ​ശു​പ​ത്രി​യി​ൽ​ ​എ​ത്തി​ച്ചെ​ങ്കി​ലും​ ​മ​തി​യാ​യ​ ​ചി​കി​ത്സ​ ​ന​ൽ​കി​യി​ല്ല.​ ​​അ​തേ​സ​മ​യം,​ ​സെ​ലീ​ന​യു​ടെ​ ​കാ​ര്യ​ത്തി​ൽ​ ​ചി​കി​ത്സാ​പി​ഴ​വ് ​ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് ​കാ​യം​കു​ളം​ ​സ​ർ​ക്കാ​ർ​ ​ആ​ശു​പ​ത്രി​ ​സൂ​പ്ര​ണ്ട് ​ഡോ.​ഷാ​ജി​ ​പ​റ​ഞ്ഞു.