കാവുങ്ങൽ വീട്ടിൽ "സർപ്പ" ടീം പരിശോധന അവസാനിപ്പിച്ചു

Saturday 25 April 2026 1:13 AM IST

കോ​ടാ​ലി​ ​:​ ​ത​ല​യ​ണ​യ്ക്ക് ​കീ​ഴി​ലെ​ ​ശം​ഖു​വ​ര​യ​ൻ​ ​പാ​മ്പി​ന്റെ​ ​ക​ടി​യേ​റ്റ് ​എ​ട്ട് ​വ​യ​സു​കാ​ര​ൻ​ ​മ​രി​ച്ച​ ​കാ​വു​ങ്ങ​ൽ​ ​വീ​ട്ടി​ൽ​ ​"​സ​ർ​പ്പ​"​ ​ടീം​ ​ന​ട​ത്തി​യ​ ​പ​രി​ശോ​ധ​ന​ ​"​പാ​മ്പി​ൻ​കൂ​ട്"​ ​ക​ണ്ടെ​ത്താ​നാ​കാ​തെ​ ​അ​വ​സാ​നി​ച്ചു. ഒ​ന്നി​ന് ​പി​റ​കെ​ ​ഒ​ന്നാ​യി​ ​നാ​ല് ​ദി​വ​സ​മാ​യി​ ​അ​ഞ്ച് ​പാ​മ്പു​ക​ളെ​ ​ക​ണ്ടെ​ത്തി​യി​രു​ന്നു. എ​ല്ലാം​ ​ശം​ഖു​വ​ര​യനാണ്.​ ബാ​ത്ത്റൂ​മി​ന്റെ​ ​ത​റ​യോ​ട് ​ചേ​ർ​ന്ന് ​കാ​ണ​പെ​ട്ട​ ​ദ്വാ​ര​ത്തിലാ​യി​രു​ന്നു​ ​പ​രി​ശോ​ധ​ന. വീ​ടും​ ​പ​രി​സ​ര​വും​ ​വ​ന​പാ​ല​ക​ർ​ ​പു​ല്ലും​ ​കാ​ടും​ ​വെ​ട്ടി​ ​വൃ​ത്തി​യാ​ക്കി.​ ​നി​ല​വി​ൽ​ ​വീ​ട്ടി​ൽ​ ​ആ​രും​ ​താ​മ​സി​ക്കു​ന്നി​ല്ല.​ ​ ദേ​ഹാ​സ്വാ​സ്ഥ്യം​ ​അ​നു​ഭ​വ​പെ​ട്ട​ ​സ​ഹോ​ദ​ര​ന്മാ​രെ​ ​ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​പ്പോ​ൾ​ ​പാ​മ്പ് ​ക​ടി​ച്ചി​ട്ടു​ണ്ടെ​ന്ന് ​ഡോ​ക്ട​ർ​ ​അ​റി​യി​ച്ച​തി​നെ​ ​തു​ട​ർ​ന്നു​ള്ള​ ​പ​രി​ശോ​ധ​ന​യി​ലാ​ണ് ​ഞാ​യ​റാ​ഴ്ച​ ​ത​ല​യ​ണ​യ്ക്ക് ​കീ​ഴി​ൽ​ ​ശം​ഖു​വ​ര​യ​നെ​ ​ക​ണ്ട​ത്.​ ​സ​ഹോ​ദ​ര​ങ്ങ​ളി​ൽ​ ​അ​ൽ​ജോ​ ​മ​രി​ച്ചു.​ ​ജ്യേ​ഷ്ഠ​സ​ഹോ​ദ​ര​ൻ​ ​അ​നോ​ഷ് ​ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ​അ​പ്പോ​ളോ​ ​ആ​ശു​പ​ത്രി​യി​ൽ​ ​ചി​കി​ത്സ​യി​ലാണ്.

ഇനി ഭാഗ്യം പരീക്ഷിക്കാനില്ല !

' ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അനോഷിനെ വീട്ടിലേക്ക് കൊണ്ടുവരില്ല. ഇനി ഭാഗ്യം പരീക്ഷിക്കാൻ ഇല്ല, വീട്ടിലെ സമാധാനം പൂർണമായി നഷ്ടപ്പെട്ടു' പിതാവ് സിൽജോയും മാതാവ് ജോൺസിയും പറയുന്നു.