ഐ.എച്ച്.എം.എ സംസ്ഥാന സമ്മേളനം നാളെ കൊല്ലത്ത്

Saturday 25 April 2026 1:21 AM IST

കൊല്ലം: ഇന്ത്യൻ ഹോമിയോപ്പതിക് മെഡിക്കൽ അസോസിയേഷൻ (ഐ.എച്ച്.എം.എ ) സംസ്ഥാന സമ്മേളനവും ദേശീയ സെമിനാറും നാളെ കൊല്ലം ബീച്ച് ഹോട്ടലിൽ ഉച്ചയ്ക്ക് 2ന് മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. എം. നൗഷാദ് എം.എൽ.എ, ഐ.എച്ച്.എം.എ പ്രസിഡന്റ് ഡോ. പി. പരിമൾ ചാറ്റർജി, ജനറൽ സെക്രട്ടറി ഡോ. അ്ഷറഫ് സൊഹൈൽ

തുടങ്ങിയവർ സംസാരിക്കും.

രാവിലെ 9ന് ഡോ. കെ. സജി സെമിനാർ ഉദ്ഘാടനം ചെയ്യും. വിവിധ വിഷയങ്ങളെ ആസ്പദമാക്കി ചർച്ചകൾ നടക്കും. 20 ഓളം ഡോക്ടർമാർ പ്രബന്ധങ്ങൾ അവതരിപ്പിക്കും.

വിവിധ ജില്ലകളിൽ നിന്നുള്ള 600 ഓളം ഡോക്ടർമാരും ഹോമിയോ കോളേജുകളിൽ നിന്നുള്ള വിദ്യാർത്ഥികളും സമ്മേളനത്തിൽ പങ്കെടുക്കും. ഡോ. പി. പരിമൾ ചാറ്റർജി സമ്മേളനത്തിന്റെ ഡയറക്ടർ ഡോ. മുഹമ്മദ് ഷാഫി, ഭാരവാഹികളായ ഡോ. സുമയ്യ, ഡോ. ഷിജിൻ ഷാഹുൽ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചതാണിത്.

കൗമുദി ടിവിയിലെ സ്ട്രെയിറ്റ് ലൈൻ പരിപാടിക്ക്

ഐ.എച്ച്.എം.എ മാദ്ധ്യമ അവാർഡ്

ഇന്ത്യൻ ഹോമിയോപ്പതിക് മെഡിക്കൽ അസോസിയേഷൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയ ദൃശ്യ മാദ്ധ്യമ അവാർഡിന് കൗമുദി ടി.വിയിലെ അഭിമുഖ പരിപാടിയായ സ്ട്രെയിറ്റ് ലൈൻ അവതരിപ്പിക്കുന്ന കേരളകൗമുദി അസോസിയേറ്റ് എഡിറ്റർ വി.എസ്. രാജേഷ് അർഹനായി. പതിനായിരം രൂപയും ശില്പവും അടങ്ങുന്ന പുരസ്കാരം ഉദ്ഘാടന സമ്മേളനത്തിൽ മന്ത്രി കെ.എൻ. ബാലഗോപാൽ സമ്മാനിക്കും. ഹോമിയോ ഡോക്ടർമാർക്കുള്ള അവാർഡുകൾക്ക്

ഡോ. കെ.പി​. മൻസൂർ അലി (പ്രിൻസിപ്പൽ, കോഴിക്കോട് ഹോമിയോ മെഡിക്കൽ കോളേജ്), ഡോ. സജിൻ മായഞ്ചേരി (മികച്ച സ്വകാര്യ ഡോക്ടർ), ഡോ. ഡോണ സി.ഏലിയാസ് (മികച്ച നവാഗത ഡോക്ടർ) എന്നിവർ അർഹരായി​.