സൗജന്യ സംഭാര വിതരണം
Sunday 26 April 2026 12:45 AM IST
മുക്കം: കടുത്തവേനലിനെ തുടർന്ന് മുക്കം ബസ് സ്റ്റാന്റിലെത്തുന്ന യാത്രക്കാർക്ക് ആശ്വാസവുമായി ഡി.വൈ.എഫ്.ഐ `ദാഹമകറ്റൂ യാത്ര തുടരൂ' എന്ന പേരിൽ ഡി.വൈ.എഫ്ഐ. മുക്കം മേഖല കമ്മിറ്റി സൗജന്യമായി സംഭാരവിതരണം ആരംഭിച്ചു. സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം ടി.വിശ്വനാഥൻ യാത്രക്കാർക്ക് സംഭാരം വിതരണം നടത്തി ഉദ്ഘാടനം നിർവഹിച്ചു. രാവിലെ 11 മണി മുതൽ ഉച്ചവരെയാണ് സംഭാരവിതരണം നടത്തുകയെന്ന് നേതാക്കൾ അറിയിച്ചു. വേനൽച്ചൂട് ശമിക്കുംവരെ,ദിവസേന മുന്നൂറോളം പേർക്കെങ്കിലും സംഭാരം വിതരണം ചെയ്യാനാണ് തീരുമാനം. സ്ത്രീകളും കുട്ടികളും മുതിർന്നവരുമുൾപ്പെടെ നിരവധി യാത്രക്കാരും ബസ്, ടാക്സി, ചുമട്ട് തൊഴിലാളികളും സംഭാരം വാങ്ങിക്കുടിച്ച് ദാഹമകറ്റി.