ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു

Sunday 26 April 2026 12:47 AM IST
കുറ്റ്യാടി ഗ്രാമ പഞ്ചായത്ത്പ്രസിഡണ്ട് ടി.കെ.മോഹൻദാസ് ഉദ്ഘാ ടനം ചെയ്യുന്നു.

കുറ്റ്യാടി: ടാഗോർ അക്കാഡമിയുടെ ആഭിമുഖ്യത്തിൽ ബിരുദദാന ചടങ്ങ് നടത്തി. നന്മ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ മോഹൻദാസ് ഉദ്ഘാടനം ചെയ്തു. അക്കാഡമി ഡയറക്ടർ പി. ജമാൽ അദ്ധ്യക്ഷത വഹിച്ചു. പി.കെ നവാസ് വിജയ സന്ദേശം നൽകി. അനിൽ സി, ദാവൂദ് പി മുഹമ്മദ്, കെ.പി അബ്ദുൽ മജീദ്, എൻ.പി സക്കീർ, മോഹനൻ മോളി, അശ്വിനി, മേഴ്സി ജോസ്, അർഷിന സി എന്നിവർ പ്രസംഗിച്ചു. മോണ്ടിസോറി പ്രീ പ്രൈമറി കോഴ്സുകൾ ലേണിംഗ് ഡിസെബിലിറ്റി പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ കോഴ്സുകൾ തുടങ്ങി വിവിധ കോഴ്സുകൾ പൂർത്തിയാക്കിയവർക്കുള്ള ഇൻറർനാഷണൽ സർട്ടിഫിക്കറ്റുകൾ ആണ് ടാഗോർ നൽകിയത്.