ഫ്രറ്റേണിറ്റി മെഡിക്കൽ സമ്മിറ്റ്
Sunday 26 April 2026 12:04 AM IST
കോഴിക്കോട്: 'കെയർ ആസ് എ ഫ്രറ്റേണൽ പ്രാക്ടീസ്' പ്രമേയത്തിൽ ഫ്രറ്റേണിറ്റി മൂവ്‌മെന്റും മെഡിക്കൽ ഫ്രറ്റേൺസും ചേർന്ന് സംഘടിപ്പിക്കുന്ന മെഡിക്കൽ സമ്മിറ്റ് ഇന്ന് കോഴിക്കോട് ജൂബിലി ഹാളിൽ നടക്കും. രാവിലെ 10-ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ഉദ്ഘാടനം നിർവഹിക്കുന്ന ചടങ്ങിൽ ഡോ. എസ്.എസ്. സന്തോഷ് കുമാർ, ഡോ. എസ്.എസ്. ലാൽ എന്നിവർ മുഖ്യാതിഥികളാകും. തുടർന്ന് നടക്കുന്ന വിവിധ സെഷനുകളിൽ ഡോ. കഫീൽ ഖാൻ, ഡോ. സിൽവിയ കർപ്പഗം തുടങ്ങിയവർ സംബന്ധിക്കും. വാർത്ത സമ്മേളനത്തിൽ സാബിർ ഹസൻ,ഷിബിൻ റഹ്മാൻ,ഡോ. ഇഷ്‌മ സാലിം,ഡോ. മുഹമ്മദ് ഷാബിൻ തുടങ്ങിയവർ പങ്കെടുത്തു