പരിശീലനം സമാപിച്ചു

Sunday 26 April 2026 1:58 AM IST
ഭാരത സെൻസസ് 2027ന്റെ ഭാഗമായി നഗരസഭാതല ഉദ്യോഗസ്ഥർക്കായി കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പരിശീലന പരിപാടി.

പാലക്കാട്: ഭാരത സെൻസസ് 2027ന്റെ ഭാഗമായി നഗരസഭാതല ഉദ്യോഗസ്ഥർക്കായി സംഘടിപ്പിച്ച പരിശീലന പരിപാടി സമാപിച്ചു. പാലക്കാട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ മൂന്ന് ദിവസങ്ങളിലായാണ് പരിശീലനം നടന്നത്. പരിശീലന പരിപാടിയിൽ സെൻസസിന്റെ ആദ്യഘട്ട പ്രവർത്തനങ്ങൾ, മൊബൈൽ ആപ്പ് വഴിയുള്ള വിവര ശേഖരണം, പരിശീലനം, വെബ്‌സൈറ്റ് പരിചയപ്പെടുത്തൽ, ഭവനങ്ങളുടെ ലിസ്റ്റ് ശേഖരണം എന്നിവ സംബന്ധിച്ച് വിശദീകരിച്ചു. സെൻസസ് ഡയറക്ടറേറ്റിൽ നിന്നുള്ള പരിശീലകരായ എം.എസ്.രേവതി, ഗായത്രി സുരേഷ് എന്നിവർ ക്ലാസിന് നേതൃത്വം നൽകി.