2011 മുതൽ സംസ്ഥാനത്ത് പാമ്പ് കടിയേറ്റ് മരിച്ചത് 1,158 പേർ
Sunday 26 April 2026 1:43 AM IST
കൊച്ചി: 15 വർഷത്തിനിടെ കേരളത്തിൽ 1,158 പേർ പാമ്പ് കടിയേറ്റ് മരിച്ചതായി വനംവകുപ്പിന്റെ ഔദ്യോഗിക റിപ്പോർട്ട്. ഹൈക്കോടതി അഭിഭാഷകൻ അഡ്വ. കുളത്തൂർ ജയ്സിംഗിന് വിവരാവകാശ നിയമപ്രകാരം ഫോറസ്റ്റ് പ്രിൻസിപ്പൽ കൺസർവേറ്റർ ഓഫീസ് കൈമാറിയ വനം വന്യജീവി സംഘർഷ അവലോകന റിപ്പോർട്ടിലാണ് ഇക്കാര്യം. കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം 34 പേർ മരിച്ചു. പാമ്പുകൾ കൂടുതലായി കാണപ്പെടുന്ന പ്രദേശങ്ങളിൽ ആന്റിവെനം ലഭ്യത ഉറപ്പാക്കാൻ ആരോഗ്യവകുപ്പിന് നിർദ്ദേശം നൽകിയതായും റിപ്പോർട്ടിലുണ്ട്.