അനുശോചിച്ചു

Sunday 26 April 2026 12:55 AM IST

കോന്നി: സി പി ഐയുടെ തണ്ണിത്തോട് മേഖലയിലെ ആദ്യകാല നേതാവായിരുന്ന കെ വി ദിവാകരന്റെ നിര്യാണത്തിൽ സി പി ഐ തണ്ണിത്തോട് ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ അനുശോചന യോഗം ചേർന്നു. ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.ആർ.മോഹനൻ അദ്ധ്യക്ഷത വഹിച്ചു. സി പി ഐ സംസ്ഥാന കൗൺസിൽ അംഗം പി.ആർ.ഗോപിനാഥൻ, ജില്ലാ കൗൺസിൽ അംഗം സുമതി നരേന്ദ്രൻ, ഏരിയ കമ്മിറ്റി അംഗം പ്രവീൺ പ്രസാദ്, സി വി രാജൻ, എൻ.ചെല്ലപ്പൻ, പി സി ശ്രീകുമാർ, കെ.സന്തോഷ്, ജോണിക്കുട്ടി, ബ്രൈറ്റ് മാമൻ, എം.ജെ.ഷാജി എന്നിവർ പ്രസംഗിച്ചു.