ഫോട്ടോഗ്രാഫേഴ്സ് അസോ. സമ്മേളനം
വൈപ്പിൻ: ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വൈപ്പിൻ മേഖലാ സമ്മേളനവും പ്രതിഭകളെ ആദരിക്കലും ജില്ലാ പ്രസിഡന്റ് എ.എ.രജീഷ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് വി.സി. സച്ചി അദ്ധ്യക്ഷനായി. ഐഡി കാർഡ് വിതരണം ജില്ലാ പ്രസിഡന്റ് രജീഷ്, ജില്ലാ ട്രഷറർ ജോമറ്റ് മാനുവൽ എന്നിവർ നിർവഹിച്ചു. ജില്ലാ സെക്രട്ടറി മിനോഷ് ജോസഫ് വാഴ 2 മ്യൂസിക് ചെയ്ത ആദിത്യ അർജുനനെ ആദരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ശ്രീജിത്ത് വൈപ്പിൻ മേഖല ഫോട്ടോഗ്രാഫേഴ്സ് ക്രിക്കറ്റ് ടീമിനെയും അമിത് മെമ്മോറിയൽ ക്രിക്കറ്റ് ടീം സ്പോൺസർ ആന്റണി കപ്പിത്താൻ പറമ്പിലിനെയും ആദരിച്ചു. ഫോട്ടോഗ്രാഫി അവാർഡ് ജേതാക്കളായ വി.സി സച്ചി, എൻ.ഡി ജോമോൻ, അനുരാജ് ജോയ് എന്നിവർക്ക് ഉപഹാരം നൽകി. പി.വി രാജീവ്, ഐ.ടി ജയിംസ്, അനിൽകുമാർ വെസ്റ്റൽ, സുനിൽകുമാർ പി.ബി, കെ.വി സേനാനി, കെ.എസ് സിബി, സിജോ അംബ്രോസ് എന്നിവർ സംസാരിച്ചു.