വോളിബോൾ കോച്ചിംഗ് ക്യാമ്പ്
Sunday 26 April 2026 12:30 AM IST
കോഴഞ്ചേരി : ഈസ്റ്റ് ജനത സ്‌പോർട്‌സ് ക്ലബ്ബ് ആൻഡ് പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ കോഴഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തിൽ നടന്നുവന്ന വോളിബോൾ കോച്ചിംഗ് ക്യാമ്പിന്റെ സമാപനം 28ന് നടക്കും. സമാപന സമ്മേളനത്തിൽ കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിത ഫിലിപ്പ് അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് അംഗം സ്റ്റെല്ലാ തോമസ് ഉദ്ഘാടനം നിർവഹിക്കും. പ്രൊഫ.പി.ജി.ഫിലിപ്പ്, ഡോ.മാത്യു പി.ജോൺ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ എടുത്തു. ക്യാമ്പിന് ശ്രീ.രാജു കുപ്പയ്ക്കൽ നേതൃത്വം നൽകുന്നു.