അംഗത്വ ക്യാമ്പയിൻ
Sunday 26 April 2026 12:36 AM IST
പത്തനംതിട്ട : സെക്യൂരിറ്റി എംപ്ലോയിസ് സംഘ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ മെമ്പർഷിപ്പ് ക്യാമ്പയിൻ ബി.എം.എസ് സംസ്ഥാന സെക്രട്ടറി സിബി വർഗീസ് ഉദ്ഘാടനം ചെയ്തു. എസ്.ബി.ഐ ആംഡ് ഗാർഡ് മനുകുമാർ.കെ.കെ ആദ്യ മെമ്പർഷിപ്പ് ഏറ്റുവാങ്ങി. ബി.എം.എസ് ജില്ലാപ്രസിഡന്റ് കെ.ജി.അനിൽകുമാർ, ജില്ലാ സെക്രട്ടറി ഹരിനാരായണൻ, അസംഘടിത തൊഴിലാളി യൂണിയൻ ജില്ലാജനറൽ സെക്രട്ടറി കെ.എം.രത്‌നകുമാർ, ബി.എം.എസ് തിരുവല്ല മേഖലാ പ്രസിഡന്റ് ടി.എൻ.സുരേന്ദ്രൻ നായർ, ഹരികുമാർ.പി.ജി, അഭിലാഷ് ചന്ദ്രമോഹൻ, അഡ്വ.രാജേഷ് നെടുമ്പ്രം, പ്രഭാകുമാർ ചക്കുളം എന്നിവർ പങ്കെടുത്തു.