ദീപശിഖാ പ്രയാണം
Sunday 26 April 2026 12:37 AM IST
ചെങ്ങന്നൂർ: പുത്തൻകാവിൽ ഗീവറുഗീസ് മാർ പീലക്‌സിനോസ് സ്ഥാപിച്ച പറന്തൽ സെന്റ് ജോർജ് അരമന പള്ളിയിൽ, പുത്തൻകാവിൽ കൊച്ചുതിരുമേനിയുടെ 75-ാമത് ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ച് ദീപശിഖാ പ്രയാണം കബറിടത്തിൽ നിന്ന് ആരംഭിച്ചു.
പുത്തൻകാവ് കത്തീഡ്രൽ സഹവികാരി ഫാ.ജിജോ കണ്ണാട്ട്, പറന്തൽ സെന്റ് ജോർജ് അരമന പള്ളിവികാരി ഫാ.ജോൺ തോമസിന് ദീപശിഖ കൈമാറി. ജോസ് കെ.ജോർജ്, സുനിൽ പി. ഉമ്മൻ, വി.വി.വർഗീസ്, ജോർജ് വർഗീസ് എന്നിവർ പ്രസംഗിച്ചു. ഇന്ന് പറന്തൽ സെന്റ് ജോർജ് അരമന പള്ളിയിൽ ഗീവറുഗീസ് മാർ ബർന്നബാസ് കുർബാന അർപ്പിക്കും.