സ്തോത്ര പ്രാർത്ഥനാ സമ്മേളനം

Sunday 26 April 2026 12:40 AM IST

തിരുവല്ല : മാർത്തോമ്മാ സഭാദ്ധ്യക്ഷൻ ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്തയുടെ പട്ടത്വ ശുശ്രൂഷയിലെ അൻപത് വർഷങ്ങൾ പൂർത്തിയാക്കിയതിന്റെ ഭാഗമായി ജാതിമതഭേദമന്യേ 150 കുടുംബങ്ങൾക്കായി അഭയം ഭവനദാന പദ്ധതി നടപ്പാക്കി. ഇതോടനുബന്ധിച്ച് സ്തോത്ര പ്രാർത്ഥനാ സമ്മേളനം 27ന് വൈകിട്ട് 4ന് ഡോ.അലക്സാണ്ടർ മാർത്തോമ്മാ വലിയ മെത്രാപ്പോലീത്താ സ്മാരക ഓഡിറ്റോറിയത്തിൽ നടത്തും. അഭയം പദ്ധതിയുടെ ചെയർമാൻ ഡോ.ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പോലീത്താ അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനം ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്യും.