അമ്മയെ കൊലപ്പെടുത്തിയ ക്രിസ്റ്റി റിമാൻഡിൽ
Sunday 26 April 2026 12:45 AM IST
കേളകം(കണ്ണൂർ): അമ്മയെ കഴുത്തറുത്ത് കൊന്നശേഷം അയൽവാസിയുടെ കൂടെ പൊലീസ് സ്റ്റേഷനിൽ കത്തിയുമായി കീഴടങ്ങിയ ക്രിസ്റ്റിയെ പേരാവൂർ ഡിവൈ.എസ് പി ചന്ദ്രമോഹൻ, കേളകം എസ്. എച്ച്. ഒ ഇതിഹാസ് താഹ എന്നിവർ
കൂത്തുപറമ്പ് കോടതിയിൽ ഹാജരാക്കി. പ്രതിയെ രണ്ടാഴ്ചത്തേക്ക് കോടതി റിമാൻഡ് ചെയ്തു. കോടതിയിൽ ഹാജരാക്കുന്നതിന് മുമ്പ് പൊലീസ് ക്രിസ്റ്റിയെ ചോദ്യം ചെയ്തിരുന്നു. മെഡിക്കൽപരിശോധനയ്ക്ക് ശേഷമായിരുന്നു കോടതിയിൽ എത്തിച്ചത്.
കൊലപാതകം സംഭവം നടന്ന വീട്ടിൽ ഇന്നലെ ഫോറൻസിക് വിദഗ്ദ്ധർ പരിശോധന നടത്തി. പരിയാരം മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടത്തിന് മോർട്ടത്തിന് ശേഷം ഗീതമ്മയുടെ മൃതദേഹം വീട്ടിൽ എത്തിച്ചു. ഇന്ന് രാവിലെ ഒമ്പതിന് കൊളക്കാട് സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ സംസ്കരിക്കും.
കേളകം എസ്. എച്ച്. ഒ ഇതിഹാസ് താഹയ്ക്കാണ് അന്വേഷണ ചുമതല.