ഭീമ ജുവലറിക്ക് പ്രിഫേർഡ് റീട്ടെയ്‌ലർ ഓഫ് ഇന്ത്യ പുരസ്കാരം- പരസ്യം

Sunday 26 April 2026 12:57 AM IST

തിരുവനന്തപുരം: ജെം ആന്റ് ജുവലറി കൗൺസിൽ നൽകുന്ന പ്രിഫേർഡ് റീട്ടെയ്ലർ ഓഫ് ഇന്ത്യ 2026 പുരസ്‌കാരം ഭീമ ജുവലറിക്ക് ലഭിച്ചു. ജുവലറി റീട്ടെയിൽ രംഗത്ത് ഒരു നൂറ്റാണ്ടിലേറെ നീളുന്ന പാരമ്പര്യമുള്ള ഭീമ ജുവലറി ഈ മേഖലയിൽ പുലർത്തുന്ന മികവ്, ഉപഭോക്തൃ വിശ്വാസം, നേതൃത്വപാടവം എന്നിവ പരിഗണിച്ചാണ് ഈ ബഹുമതി സമ്മാനിച്ചത്.

ഈ അംഗീകാരം ഉപഭോക്താക്കൾ ഭീമയിൽ അർപ്പിക്കുന്ന വിശ്വാസത്തിന്റെയും മുഴുവൻ ഭീമ ടീമിന്റെ സമർപ്പണത്തിന്റെയും ഫലമായി ലഭിച്ചതാണെന്നും, ജെം ആന്റ് ജുവലറി കൗൺസിൽ ഈ വിശിഷ്ടമായ ബഹുമതി നൽകിയത് സ്വർണ വിപണന രംഗത്തെ അംഗീകാരമായി കണക്കാക്കുന്നുവെന്നും എം.എസ്. സുഹാസ് പറഞ്ഞു.