വി. സാംബശിവൻ അനുസ്മരണം
Sunday 26 April 2026 12:27 AM IST
കൊല്ലം: കഥാപ്രസംഗ കലയക്ക് ജനകീയ മുഖം നൽകിയ വി. സാംബശിവനെ നെടുമ്പന ഗാന്ധിഭവൻ സ്‌നേഹാലയത്തിൽ അനുസ്മരിച്ചു. സമ്മേളനത്തിന്റെ ഉദ്ഘാടനം കാഥികൻ പുളിമാത്ത് ശ്രീകുമാർ നിർവഹിച്ചു. സ്‌നേഹാലയം വികസന സമിതി ചെയർമാൻ സുരേഷ് സിദ്ധാർത്ഥ അദ്ധ്യക്ഷത വഹിച്ചു. പള്ളിമൺ എം.വി. ദേവൻ കലാഗ്രാമം ട്രഷറർ പ്രകാശ് വിലങ്ങറ, സ്‌നേഹാലയം വികസന സമിതി സെക്രട്ടറി എസ് അനിൽ കുമാർ എന്നിവർസംസാരിച്ചു..കാഥികൻ നരിക്കൽ രാജീവ് സ്വാഗതവും സ്നേഹാലയം ഡയറക്ടർ പ്രസന്ന രാമചന്ദ്രൻ നന്ദിയും പറഞ്ഞു.