ഐ.എൻ.ടി​.യു.സി​ നേതൃയോഗം

Sunday 26 April 2026 12:27 AM IST
അബ്‌ദുൾ റഹ്‌മാൻ ജീവിതാ വസാനം വരെ തൊഴിലാളി കൾക്ക് വേണ്ടി ജീവിച്ച നേതാവ്. അൻസാർ അസീസ്

കൊല്ലം: ജീവിതാവസാനം വരെ കോൺഗ്രസിനും തൊഴിലാളികൾക്കും വേണ്ടി ജീവിച്ച നേതാവായിരുന്നു എച്ച് അബ്‌ദുൾ റഹ്മാനെന്ന് ഡി.സി. സി ജനറൽ സെക്രട്ടറി അൻസാർ അസീസ് അഭിപ്രായപ്പെട്ടു. കൊല്ലം ഡി.സി.സി ഓഫീസി​ൽ ഐ.എൻ.ടി​.യു.സി നേതൃ യോഗം ഉദ്ഘാടനം ചെയ്യുകയായി​രുന്നു അദ്ദേഹം. സ്റ്റോപ്പ്‌ ദി വാർ എന്ന മുദ്രാവാക്യവുമായി​ ഐ.എൻ.ടി​.യു.സി. ജില്ലാ കമ്മിറ്റി കൊല്ലത്തു നടത്തുന്ന മേയ്‌ ദിന റാലിയിൽ ഇരവിപുരം റീജിയണിൽ നിന്ന് 500 തൊഴിലാളികളെ പങ്കെടുപ്പിക്കാൻ തീരുമാനിച്ചു. റീജിയണൽ പ്രസിഡന്റ്‌ എം. നൗഷാദിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എസ്. നാസറുദീൻ, ബി. ശങ്കരനാരായണ പിള്ള, കോതേത്തു ഭാസുരൻ, ഒ.ബി. രാജേഷ്, കെ.എം. റഷീദ്, കൊട്ടിയം ഗോപൻ, ദിലീപ് സാഹിബ്‌, ശശിധരൻ പിള്ള, മോഹൻലാൽ, സലാഹുദ്ദീൻ, കെ.എസ്. ശശികുമാർ, സുധീർ കൂട്ടുവിള, അൻസാർ കട്ടവിള, നസീർ, ഫൈസൽ, ജഹാംഗീർ എന്നിവർ സംസാരിച്ചു.