നാടകശാലയിൽ കവിയരങ്ങ്, സമ്മേളനം

Sunday 26 April 2026 12:30 AM IST

തൊടിയൂർ: കരുനാഗപ്പള്ളി നാടകശാലയിൽ ഇന്ന് കവിയരങ്ങ്, സാംസ്കാരിക സമ്മേളനം, ആദരവ്, ഭക്ഷ്യ ക്കിറ്റ് വിതരണം എന്നി​വ നടക്കും. 2ന് കവിയരങ്ങും കരോക്കെ ഗാനാലാപനവും ആരംഭിക്കും. തുടർന്ന് നടക്കുന്ന സാംസ്കാരിക സമ്മേളനം സി.ആർ മഹേഷ് എം.എൽ എ ഉദ്ഘാടനം ചെയ്യും. മദ്യത്തിനും മയക്കു മരുന്നി​നുമെതിരെ ശക്തമായി പ്രതികരിക്കുന്ന കാലം പറഞ്ഞ കഥ എന്ന ചലച്ചിത്രത്തിന്റെ നിർമ്മാതാവായ കരുനാഗപ്പള്ളി കൃഷ്ണനെ സി.ആർ. മഹേഷ് എം.എൽ എ ആദരിക്കും. തുടർന്ന് വിശിഷ്ടാതിഥികൾക്ക് ആദരവ്, നാടകശാലാ മാഗസിൻ പ്രകാശനം, ഭക്ഷ്യകിറ്റ് വിതരണം എന്നി​വ നടക്കും. ഡി മുരളീധരൻ, ആദിനാട് മധു, അബ്ബാമോഹൻ, തഴവ തോപ്പിൽ ലത്തീഫ്, രത്‌നമ്മ ബ്രാഹ്മമുഹൂർത്തം, ശാന്തിനി പ്രകാശ്, ജയചന്ദ്രൻ തൊടിയൂർ തുടങ്ങിയവർ പങ്കെടുക്കും.