ഗുരു മുനി നാരായണ പ്രസാദ് അനുസ്മരണം

Sunday 26 April 2026 12:33 AM IST

കൊല്ലം: യുവ തലമുറയ്ക്ക് അറിവിന്റെ ആദ്യ പാഠങ്ങൾ ഉപദേശിച്ച സന്യാസിവര്യനായിരുന്നു വർക്കല നാരായണ ഗുരുകുലം അദ്ധ്യക്ഷൻ ഗുരു മുനി നാരായണ പ്രസാദ് സ്വാമിയെന്ന് സ്വാമിയുടെ സമാധിയുമായി ബന്ധപ്പെട്ട് ശിവഗിരി ധർമ്മ ഭട സംഘം സംഘടിപ്പിച്ച അനുശോചനയോഗം അഭിപ്രായപ്പെട്ടു. ശ്രീ നാരായണ ഗുരുദർശനങ്ങളെ തന്റെ ജീവിത ദർശനങ്ങളായി കണ്ട മുനി ഭാരതീയ സംസ്കാരത്തിന്റെ ഉരകല്ല് ഭാരതീയ ആദ്ധ്യാത്മിക ജ്ഞാനമാണെന്നും വേദാന്തദർശനങ്ങളാളെന്നും യുവതലമുറയെ ബോധിപ്പിച്ചു. അഡ്വ. അനിൽ ലക്ഷ്മണൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന അദ്ധ്യക്ഷൻ ജെ.പി. കുളക്കട അദ്ധ്യക്ഷത വഹിച്ചു. നെടുമൺകാവ് രാജേന്ദ്രൻ, അഡ്വ. ജയാനന്ദൻ, അഡ്വ. ഷിബു സഹദേവൻ, അഡ്വ. കൊല്ലം വി.പ്രസാദ്, ശ്യാമള സോമൻ, വരിഞ്ഞം കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.