തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കണം : ആർട്ടിസാൻസ് യൂണിയൻ
Sunday 26 April 2026 12:53 AM IST
മലപ്പുറം: ആൾ കേരള ആർട്ടിസാൻസ് ആൻഡ് സ്സ്‌കിൽഡ് വർക്കേഴ്സ് സ്വതന്ത്ര തൊഴിലാളി യൂണിയൻ ജില്ലാ കൺവെൻഷൻ മലപ്പുറത്ത് ഡി.സി.സി ജനറൽ സെക്രട്ടറി എം.കെ . മെഹ്സിൻ ഉദ്ഘാടനം ചെയ്തു. കെ. ജയപ്രകാശ് ബാബു അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ എം. ബഷീർ മുഖ്യപ്രഭാഷണം നടത്തി . സംസ്ഥാന വൈസ് പ്രസിഡന്റ് ആമിന ആലുങ്ങൽ, സംസ്ഥാന ട്രഷറർ എം. രാമചന്ദ്രൻ , കാർപ്പന്റർ വർക്കേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് രാമകൃഷ്ണൻ ഒഴൂർ, ജില്ലാ ഭാരവാഹികളായ ഐ.പി അയ്യപ്പൻ , അബ്ദു രണ്ടത്താണി ,ശിഹാബ് മൊറയൂർ, പ്രീതി കോഡൂർ, ഫൈസൽ പാലോത്ത് ,കെ എ മജീദ് ,കുഞ്ഞിമോൾ ജോസ് , അബ്ബാസ് പറപ്പൂർ , കെ. സരേഷ് ബാബു പ്രസംഗിച്ചു.