സ്ട്രോംഗ് റൂമിന്റെ ജനൽപാളി ഇളകി
Sunday 26 April 2026 12:09 AM IST
ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിക്കുന്ന സ്ട്രോംഗ് റൂമിന്റെ ജനൽപാളി ഇളകി. ആലപ്പുഴ സെന്റ് ജോസഫ്സ് ഗേൾസ് ഹൈസ്കൂളിന്റെ മൂന്നാം നിലയിലെ പിൻഭാഗത്തെ ജനലിന്റെ പാളിയാണ് ഇളകിയത്. അരൂർ മണ്ഡലത്തിലെ വോട്ടിംഗ് യന്ത്രങ്ങളാണ് ഇവിടെ സൂക്ഷിച്ചിട്ടുള്ളത്. പട്ടികയിലെ ആണി ഇളകിയതാണ് കാരണം. സ്ട്രോംഗ് റൂമിന് കാവൽ നിൽക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥർ ഇന്നലെ രാവിലെ പരിശോധിച്ചപ്പോഴാണ് ആണി ഇളകിയത് ശ്രദ്ധയിൽപ്പെട്ടത്. ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ കളക്ടർ കെ. ഇമ്പശേഖർ സ്ഥലത്തെത്തി പരിശോധിച്ചു. സ്ട്രോംഗ് റൂമിന്റെ ജനാലകളുടെ അകത്തും പുറത്തും പലക തറച്ച് സുരക്ഷിതമാക്കിതാണെന്നും വെയിലുകൊണ്ട് ആണിയിളകിയതാണെന്നും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.