പൊതുസ്ഥലങ്ങളിൽ തണ്ണീർ പന്തൽ
തിരുവനന്തപുരം: ചൂട് രൂക്ഷമാകുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നതതല യോഗം വിളിച്ച് പൊതുഇടങ്ങളിൽ തണ്ണീർ പന്തൽ ഉറപ്പാക്കാനുൾപ്പെടെ നിർദേശം നൽകി. മാർക്കറ്റുകൾ, മറ്റു പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ താൽക്കാലിക പന്തൽ സ്ഥാപിക്കും. തണ്ണീർ പന്തലുകളിൽ കുടിവെള്ളം, സംഭാരം, തണ്ണിമത്തൻ തുടങ്ങിയവ സന്നദ്ധ സംഘടനകളുടെ പിന്തുണയോടെ ഉറപ്പാക്കണം.
ട്രാഫിക് സിഗ്നൽ സമയദൈർഘ്യം കുറയ്ക്കാൻ പൊലീസിന്റെ നിർദ്ദേശത്തോടെ ജില്ലാ കളക്ടർമാർ നടപടി സ്വീകരിക്കണം
മാർക്കറ്റുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവിടങ്ങളിൽ കുടിവെള്ളം, ഒ.ആർ.എസ്, സൂര്യാഘാത പ്രഥമശുശ്രൂഷ സൗകര്യം ഒരുക്കും
അങ്കണവാടികളിലും സ്കൂളുകളിലും കൂൾ റൂഫ് ഒരുക്കണം. തദ്ദേശ സ്ഥാപനങ്ങൾ ഹീറ്റ് ആക്ഷൻ പ്ലാൻ നടപ്പാക്കണം
പൊതു പരിപാടികൾ, സെലക്ഷൻ ട്രയലുകൾ, പകൽപ്പൂരങ്ങൾ, കലാകായിക പരിപാടികൾ തുടങ്ങിയവക്ക് നിയന്ത്രണം
വാട്ടർ അതോറിറ്റി കുടിവെള്ള ലഭ്യത ഉറപ്പാക്കണം
തിരഞ്ഞെടുത്ത ആശുപത്രികളിൽ സ്ഥിരം ഹീറ്റ് ആൻഡ് ബേൺ ക്ലിനിക്ക്
വൈദ്യുതി തടസ്സമില്ലാതെ ലഭ്യമാക്കാൻ കെ.എസ്.ഇ.ബി ശ്രമിക്കണം
തദ്ദേശ സ്ഥാപനങ്ങളിൽ കാലാവസ്ഥാ നിരീക്ഷണ സംവിധാനം സ്ഥാപിക്കണം
പാമ്പുകടി ഏറ്റാൽ സമയോചിത ചികിത്സ ആരോഗ്യവകുപ്പ് ഉറപ്പാക്കണം
കൂടുതൽ ആരോഗ്യകേന്ദ്രങ്ങളിൽ ആന്റിവെനം ലഭ്യമാക്കണം