തിങ്കൾ മുതൽ വേനൽമഴ കൂടും

Sunday 26 April 2026 1:42 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ വേനൽമഴ സജീവമായേക്കും. ബുധനാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യതയുണ്ട്. ഉയർന്ന താപനില ഇന്നലെ പാലക്കാട്ടും പുനലൂരും രേഖപ്പെടുത്തി. (രണ്ടിടത്തും 39.8 ഡിഗ്രി). ഇന്ന് പാലക്കാട് 40 ഡിഗ്രി, കൊല്ലത്ത് 39 ഡിഗ്രി, പത്തനംതിട്ട, തൃശ്ശൂർ, കോഴിക്കോട്, കാസർകോട് ജില്ലകളിൽ 38 ഡിഗ്രി വരെ ചൂട് ഉയരാം.