മാരിയറ്റ് ഹോട്ടലിൽ സെമിനാർ 30ന്

Sunday 26 April 2026 3:47 PM IST

കൊച്ചി: ബേക്കറി വ്യവസായത്തിലെ പുത്തൻ സാദ്ധ്യതകളെക്കുറിച്ചും നൂതന പാചക രീതികളെക്കുറിച്ചും അന്താരാഷ്ട്ര സംഘടനയായ യു.എസ് ഹൈബുഷ് ബ്ലൂബെറി കൗൺസിൽ 30ന് വൈകിട്ട് 5.30ന് കൊച്ചി മാരിയറ്റ് ഹോട്ടലിൽ സെമിനാർ സംഘടിപ്പിക്കും. യു.എസ് ഹൈബുഷ് ബ്ലൂബെറി കൗൺസിൽ ഗ്ലോബൽ ബിസിനസ് ഡെവലപ്‌മെന്റ് ഡയറക്ടർ ഹെയ്‌യിംഗ് ഷാങ് ഉദ്ഘാടനം ചെയ്യും. ബേക്കേഴ്‌സ് അസോസിയേഷൻ ഒഫ് കേരള, സൗത്ത് ഇന്ത്യ ഷെഫ്‌സ് അസോസിയേഷൻ, ഇന്ത്യൻ ബേക്കേഴ്‌സ് ഫെഡറേഷൻ എന്നിവയുമായി സഹകരിച്ചാണ് സെമിനാർ. ലൈവ് പാചക ക്ലാസ്, സെമിനാർ സെഷനുകൾ എന്നിവ പരിപാടിയുടെ ഭാഗമായി ഉണ്ടാകും.