അപ്രഖ്യാപിത പവർകട്ടിനെതിരെ കോൺഗ്രസ് ധർണ

Monday 27 April 2026 1:04 AM IST

വൈപ്പിൻ: പാതിരാത്രിയിലെ അപ്രഖ്യാപിത പവർകട്ടിനെതിരെ ഞാറക്കൽ കെ.എസ്.ഇ.ബി ഓഫീസിന് മുന്നിൽ ഞാറക്കൽ ഗ്രാമപഞ്ചായത്ത് കോൺഗ്രസ് ജനപ്രതിനിധികൾ സായാഹ്ന ധർണ നടത്തി. മണ്ഡലം പ്രസിഡന്റ് എ.പി. ലാലു ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആശ പൗലോസ്,​ പഞ്ചായത്ത് മെമ്പർമാരായ ഇ.ടി.ചാമ്പച്ചൻ, പി.പി. ഗാന്ധി, ഡെന്നി വർഗീസ്, ദീപ സാജു, ലൈമി ദാസ്, ശാരദ സജികുമാർ തുടങ്ങിയവർ പങ്കെടുത്തു. കഴിഞ്ഞ രണ്ടുമൂന്നു ദിവസങ്ങളിലായി രാത്രി 10 മുതൽ 1 മണി വരെ പലപ്പോഴായി 20 മിനിറ്റ് വീതം പവർകട്ട് ഏർപ്പെടുത്തുന്നതിനെതിരെയായിരുന്നു പ്രതിഷേധം. മുൻകൂട്ടി അറിയിക്കാതെയുള്ള പവർകട്ട് ജനജീവിതം ദുസഹമാക്കുകയാണെന്ന് ജനപ്രതിനിധികൾ പറഞ്ഞു. പവർകട്ട് ക്രമീകരിക്കുമ്പോൾ ജനങ്ങൾക്ക് മുൻകൂട്ടി വിവരം നൽകണമെന്നും ആവശ്യപ്പെട്ടു.