അങ്കമാലി അർബൻ സഹകരണ സംഘം: പ്രതിഷേധപരിപാടി മെയ് 11ലേക്ക് മാറ്റി
അങ്കമാലി: അങ്കമാലി അർബൻ സഹകരണ സംഘത്തിൽനിന്ന് കോടികൾ വായ്പയെടുത്ത് തിരിച്ചടയ്ക്കാത്തവരുടെ വീടുകൾക്കും സ്ഥാപനങ്ങൾക്കും മുന്നിൽ മെയ് 11ന് കരിങ്കൊടി പ്രകടനവും പ്രതിഷേധ കൂട്ടായ്‌മയും നടത്തും. അങ്കമാലി മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ജോണി കരിയാക്കോസിന്റെ അഭ്യർത്ഥനപ്രകാരം 27ന് നിശ്ചയിച്ചിരുന്ന സമരം മാറ്റിവയ്ക്കുകയായിരുന്നു. പ്രശ്‌നപരിഹാരത്തിനായി പ്രത്യേക കമ്മിറ്റി രൂപീകരിക്കാനും തീരുമാനിച്ചു. അങ്കമാലി വ്യാപാരഭവനിൽ നടന്ന ചർച്ചയിൽ ബിജു തരിയൻ, തോമസ് കുരിയാക്കോസ്, എൻ.വി. പോളച്ചൻ, ഡാന്റി ജോസ്, പോൾ വർഗീസ്, നിക്സൻ മാവേലി, അബി ഡേവിഡ്, സാജു ചാക്കോ, ജോർജ് സ്റ്റീഫൻ, ഡെന്നി പോൾ, പി.എ. തോമസ്, യോഹന്നാൻ കൂരൻ, ഡോണി പോൾ, വി.ഡി. പൗലോസ്, കെ.വി. മാത്യുസ്, ടി.പി. ചാക്കോച്ചൻ, .എം.പി. മാർട്ടിൻ, വിനോദ് ജോർജ്, ടി.കെ. ചെറിയാക്കു, ജെയിംസ് ജോസഫ്, ജിജോ തോമസ് തുടങ്ങിയവർ പങ്കെടുത്തു.