കനിവ് മുളന്തുരുത്തി മേഖലാ സമ്മേളനം

Sunday 26 April 2026 5:31 PM IST

മുളന്തുരുത്തി: കനിവ് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ മുളന്തുരുത്തി മേഖലാ സമ്മേളനം ഏരിയാ രക്ഷാധികാരി പി. വാസുദേവൻ ഉദ്ഘാടനം ചെയ്തു എ. പീറ്റർ അദ്ധ്യക്ഷനായി. സി.വി.വരുൺ, പി.എം.മനോജ് കുമാർ, പി.എൻ.പുരുഷോത്തമൻ, ലിജോ ജോർജ്, കെ.ആർ.രജീഷ്, എ.വി.കുര്യാക്കോസ്, പി.ഡി.രമേശൻ, കെ.എ.ജോഷി, വി.ആർ.ശിവരാജൻ, എൻ.ടി.കുഞ്ഞുമോൾ തുടങ്ങിയവർ സംസാരിച്ചു. പ്രൊഫ. എം.വി. ഗോപാലകൃഷ്ണനെയും ഡോ. സുമ സുരേഷിനെയും ആദരിച്ചു. ഭാരവാഹികളായി പി.ഡി.രമേശൻ (രക്ഷാധികാരി), എ.ഒ.പീറ്റർ (പ്രസിഡന്റ്), എം.മനോജ്, ധന്യ പുരുഷോത്തമൻ (വൈസ് പ്രസിഡന്റ്), പി.എൻ.പുരുഷോത്തമൻ (സെക്രട്ടറി), വി.ആർ.ശിവരാജൻ, വരുൺ (ജോ.സെക്രട്ടറി), ലിജോ ജോർജ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.