വെച്ചൂർ പശുക്കളെ സമർപ്പിച്ചു
Sunday 26 April 2026 5:36 PM IST
കൊച്ചി: ദമ്പതികളായ അഡ്വ. ഷിൻജോയ്, ജീജ ഭായ് എന്നിവർ കലൂർ പാവക്കുളം ശ്രീ മഹാദേവ ക്ഷേത്രത്തിൽ രണ്ട് വെച്ചൂർ പശുക്കളെ സമർപ്പിച്ചു. വംശനാശഭീഷണി നേരിടുന്ന നാടൻ പശുക്കളെ സംരക്ഷിക്കാനും പൂജകൾക്ക് ശുദ്ധമായ പാൽ ലഭ്യമാക്കാനുമാണ് ഗോദാനം നടത്തിയതെന്ന് ഇവർ പറഞ്ഞു. വിശ്വഹിന്ദു പരിഷത്ത് ദേശീയ ജോയിന്റ് സെക്രട്ടറി സ്ഥാണുമാലയൻ, സംസ്ഥാന സംഘടനാ സെക്രട്ടറി കെ.ആർ.കണ്ണൻ, സംസ്ഥാന ജോയിന്റ് സെക്രട്ടറി അഭിനു സുരേഷ്, സംസ്ഥാന ട്രഷറർ വി.ശ്രീകുമാർ, ബജ്‌രംഗ്ദൾ ജില്ലാ അദ്ധ്യക്ഷൻ ശ്രീകുമാർ, ജില്ലാ സെക്രട്ടറി പി.കെ.ജയേഷ്, ജില്ലാ സമ്പർക്ക പ്രമുഖ് മുരളി കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.