ഫുട്ബാൾ ടൂർണമെന്റിന് ഇന്ന് തുടക്കം
Monday 27 April 2026 1:53 AM IST
മൂവാറ്റുപുഴ: അടൂപറമ്പ് ഫുട്ബാൾ ക്ലബ് സംഘടിപ്പിക്കുന്ന ഏഴാമത് അഖിലകേരള സെവൻസ് ഫ്ലഡ് ലൈറ്റ് ഫുട്ബാൾ ടൂർണമെന്റിന് കുന്നുംപുറം മൈതാനത്ത് ഇന്ന് തുടക്കം. വൈകിട്ട് 7.30ന് ആവോലി പഞ്ചായത്ത് പ്രസിഡന്റ് ജോജി ജോസ് കുറുപ്പുമഠം ഉദ്ഘാടനം ചെയ്യും. ക്ലബ് പ്രസിഡന്റ് ടി.എച്ച്.സുധീർ,സെക്രട്ടറി ടി.എം.സുധീർ, എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി.കൃഷ്ണകുമാർ, ജില്ലാ പഞ്ചായത്ത് മെമ്പർ ഷെൽമി ജോൺസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫെമിന അഷ്റഫ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സഹീറ മജീദ്, പഞ്ചായത്തംഗങ്ങളായ കെ.ബി.നിസാർ, ഷിജിന മൻസൂർ, എച്ച്.എം.ബി.എഡ്. കോളേജ് മാനേജർ കെ.എം.മൂസ, അഷ്റഫ് കരിമ്പനക്കൽ, ശിഹാബ് കൽപ്പന തുടങ്ങിയവർ സംസാരിക്കും. മേയ് 3ന് സമാപിക്കും.