ആദിശങ്കര ജേതാക്കൾ
Monday 27 April 2026 12:54 AM IST
കാലടി: അങ്കമാലി ഫിസാറ്റ് എൻജിനിയറിംഗ് കോളേജിൽ നടന്ന അഖില കേരള പ്രൊഫസേഴ്‌സ് ക്രിക്കറ്റ് ടൂർണമെന്റിൽ കാലടി ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്‌നോളജി ജേതാക്കളായി. സെമി ഫൈനലിൽ ക്രൈസ്റ്റ് കോളേജ്, ഫൈനലിൽ ഫിസാറ്റ് എൻജിനിയറിംഗ് കോളേജ് എന്നിവരെയാണ് പരാജയപ്പെടുത്തിയത്. ആദിശങ്കരയിലെ അജീഷ് തമ്പിയെ ടൂർണമെന്റിലെ മികച്ച താരമായും ഫൈനലിലെ മികച്ച കളിക്കാരനായും തിരഞ്ഞെടുത്തു.