അവധിക്കാല ക്യാമ്പ് സംഘടിപ്പിച്ചു

Monday 27 April 2026 12:48 AM IST
എം.ജി. എം , ഐ. ജി.എം കൊടുവള്ളി വെസ്റ്റ് മോറൽ ഹട്ട് ക്യാമ്പ് മടവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സഫിയ മുഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു

കൊടുവള്ളി : 'ധാർമ്മികതയുടെ തണലിൽ' എന്ന സന്ദേശമുയർത്തി എം.ജി.എം ,ഐ ജി എം കൊടുവള്ളി വെസ്റ്റ് മണ്ഡലം കമ്മിറ്റികൾ സംയുക്തമായി പെൺകുട്ടികൾക്കായി മോഡൽ ഹട്ട് അവധിക്കാല ക്യാമ്പ് സംഘടിപ്പിച്ചു. മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഫിയ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. എം.ജി.എം മണ്ഡലം പ്രസിഡന്റ് പി .പി . ആമിന അദ്ധ്യക്ഷത വഹിച്ചു. നൗഷാദ് കാക്കവയൽ, സാജിദ് പൊക്കുന്ന്, ഡോ. സൽമാൻ ഫാറൂഖി ,ഷാഹിദ് എളേറ്റിൽ, അഫ്താഷ് ചാലിയം, ഷഹന ലുഖ്‌മാൻ ,റിസവാന , അൻഷിദ് പാറന്നൂർ, തഹലിയ എന്നിവർ ക്ലാസെടുത്തു. ഗ്രാമപഞ്ചായത്ത് അംഗം സക്കീന മുഹമ്മദ് ,എൻ. പി അബ്ദുൽ റഷീദ്, വി. അബ്ദുൽ ഹമീദ് തുടങ്ങിയവർ പ്രസംഗിച്ചു.