ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ

Monday 27 April 2026 2:56 AM IST

കൊച്ചി: വിതരണത്തിന് സൂക്ഷിച്ചിരുന്ന മയക്കുമരുന്നുമായി യുവാവിനെ പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തു. പൊന്നുരുന്നി സ്വദേശി ജിസ്‌മോനെയാണ് (27) പൊന്നുരുന്നി പി.സി ക്രോസ് റോഡിലെ ബൈ ലൈൻ 3ൽ 78ൽ നിന്ന് ഡാൻസാഫ് സംഘം പിടികൂടിയത്. 3.180 ഗ്രാം എം.‌ഡി.എം.എ, 47.58 ഗ്രാം ഹാഷിഷ് ഓയിൽ, ലഹരിവിതരണത്തിലൂടെ കിട്ടിയ 29,500 രൂപ എന്നിവ പിടിച്ചെടുത്തു. ലഹരി വിതരണത്തിന് ഇയാൾ നേരത്തെ പിടിയിലായിട്ടുണ്ട്. ഡിപ്ളോമ കഴിഞ്ഞ ഇയാൾ മീൻപിടിത്തത്തിന് പോകാറുണ്ട്. ഇതിന്റെ മറവിലാണ് ലഹരി വിതരണം. കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു. നാർക്കോട്ടിക് സെൽ സുനിൽകുമാറിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.