'വൃക്ഷ സമൃദ്ധി ' പദ്ധതിയ്ക്ക് തുടക്കം
Monday 27 April 2026 12:28 AM IST
കോക്കല്ലൂർ: ചവിട്ടൻപാറ കൃഷ്ണൻ മെമ്മോറിയൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന് കീഴിൽ ഗ്രീൻ ഇക്കോ സ്ഫിയറിന്റെ സഹകരണത്തോടെ ട്രീബ്യൂട്ട് ബൈ സ്റ്റോറീസ് നടപ്പിലാക്കുന്ന 'വൃക്ഷ സമൃദ്ധി' പദ്ധതിക്ക് തുടക്കമായി. അസോസിയേഷനിലെ 100 അംഗങ്ങളുടെ വീട്ടുവളപ്പിൽ വൃക്ഷത്തൈകൾ നട്ട് പരിപാലിക്കുന്ന പദ്ധതിയാണ്. ഉദ്ഘാടനം സർക്കാറിന്റെ വനമിത്ര പുരസ്കാര ജേതാവ് വടയക്കണ്ടി നാരായണൻ നിർവഹിച്ചു. വാർഡ് മെമ്പർ ടി എം പ്രേമൻ അദ്ധ്യക്ഷത വഹിച്ചു. ട്രീബ്യുട്ട് പ്രതിനിധി എം. റസീല പദ്ധതി വിശദീകരിച്ചു. ഗ്രീൻ ഇക്കോസ്ഫിയർ സെക്രട്ടറി കെ മിനി, ഡോ.സിമി, ക്ലബ് പ്രസിഡന്റ് ശ്രീനിവാസൻ പ്രണവം, സെക്രട്ടറി പി പ്രമോദ്, പി രമേശൻ, കെ മനോജ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.