അങ്കമാലിയിൽ കുട്ടികളുടെ സമ്മർ ക്യാമ്പ് 

Monday 27 April 2026 1:28 AM IST
അങ്കമാലിയിൽ കുട്ടികൾക്കായി സംഘടിപ്പിച്ച 'കുട്ട് 2K26

അങ്കമാലി: അങ്കമാലി വൈ.എം.സി.എ ഹാളിൽ ജീവധാര ഫൗണ്ടേഷൻ, ഡെസ്, സ്മാർട്ട് ഇന്ത്യ ഫൗണ്ടേഷൻ, വൈ.എം.സി.എ അങ്കമാലി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ കുട്ടികൾക്കായി 'കുട്ട് 2K26" സമ്മർ ക്യാമ്പ് സംഘടിപ്പിച്ചു. മുനിസിപ്പൽ ചെയർപേഴ്സൺ റീത്ത പോൾ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ വ്യക്തിത്വ വികസനം, സൃഷ്ടിപരമായ കഴിവുകൾ വളർത്തൽ, സാമൂഹിക ബോധം വർദ്ധിപ്പിക്കൽ എന്നിവ ലക്ഷ്യമിട്ടായിരുന്നു പരിപാടി.

ജീവധാര ഫൗണ്ടേഷൻ ചെയർമാൻ സാജു ചാക്കോ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ഡീപോൾ കോളേജ് പ്രിൻസിപ്പൽ ഫാ. ഡോ. ജോണി ചാക്കോ മംഗലത്ത് മുഖ്യപ്രഭാഷണം നടത്തി. വൈ.എം.സി.എ സെക്രട്ടറി എം.പി. റെജി, സ്മാർട്ട് ഇന്ത്യ ഫൗണ്ടേഷൻ ഡെപ്യൂട്ടി മാനേജിംഗ് ട്രസ്റ്റി ഡോ.സെമിച്ചൻ ജോസഫ്, പ്രോഗ്രാം ഓഫീസർ ദേവസൂര്യ പ്രദീപ്, ജീവധാര ഫൗണ്ടേഷൻ പ്രോഗ്രാം ഓഫീസർ നീതു നാരായണൻ, മുനിസിപ്പാലിറ്റി കില കോ-ഓർഡിനേറ്റർ ശശി പദ്മനാഭൻ, എൻ. വി.സേവ്യർ എന്നിവർ പ്രസംഗിച്ചു.