രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
Monday 27 April 2026 12:31 AM IST
താമരശ്ശേരി : വയലോരം റസിഡന്റ്സ് അസോസിയേഷൻ കോട്ടപറമ്പ് ഗവ. ഹോസ്പിറ്റൽ, മുക്കം കെ.എം.സി.ടി ഹോസ്പിറ്റൽ, താമരശ്ശേരി മൈക്രോ ലാബ് എന്നിവയുടെ സഹകരണത്തോടെ കാരാടി ഗവ. യു. പി. സ്കൂളിൽ രക്തദാന ക്യാമ്പും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. താമരശ്ശേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നവാസ് ഈർപ്പോണ ഉദ്ഘാടനം ചെയ്തു. റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ഡോ. അബ്ബാസ് അദ്ധ്യക്ഷത വഹിച്ചു. 26 തവണ രക്തദാനം നൽകിയ സന്നദ്ധ സേവന പ്രവർത്തകൻ രാജേഷ് കോരങ്ങാടിനെ ആദരിച്ചു. താമരശ്ശേരി ഗ്രാമപഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കാവ്യ, വാർഡ് അംഗങ്ങളായ ആസാദ്, രത്നവല്ലി, രജിന, സാമൂഹ്യ പ്രവർത്തകൻ സി.ഹുസൈൻ, രക്ഷാധികാരി ഡോ. പികെ മുഹ്സിൻ എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി അഡ്വ. രതീഷ് പാക്കത്തില്ലം സ്വാഗതവും ട്രഷറർ സുധീഷ് പാക്കത്തില്ലം നന്ദിയും പറഞ്ഞു.