അഭയം പദ്ധതി തറക്കല്ലിട്ടു
Monday 27 April 2026 12:34 AM IST
കോഴിക്കോട് : പലിശ സംവിധാനത്തിലെ ചൂഷണത്തിൽ നിന്ന് രക്ഷ നേടാൻ കൂട്ടായ ശ്രമം അനിവാര്യമെന്ന് കോഴിക്കോട് മുഖ്യഖാസി മുഹമ്മദ് കോയ ജമലുല്ലൈലി. സിയസ്കൊ അഭയം പദ്ധതിയുടെ 25 ാ മത് വീടിന്റെ തറക്കല്ലിടൽ കർമ്മം നിർവിക്കുകയായിരുന്നു അദ്ദേഹം. കാലിക്കറ്റ് ബീച്ച് കസ്റ്റംസ് റോഡിൽ സാഹിബ് പറമ്പിൽ നിരാലംബരായ വീട്ടമ്മയ്ക്കാണ് വീട് നിർമ്മിച്ചു നൽകുന്നത്. സിയസ് കോ പ്രസിഡന്റ് സി.ബി. വി സിദ്ധീഖ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം.വി.ഫസൽ റഹ്‌മാൻ , വൈസ് പ്രസിഡന്റുമാരായ എസ് .എം . സാലിഹ്, കെ. നൗഷാദലി, സെക്രട്ടറി സി.പി.എം സഈദ് അഹമ്മദ് , മുൻ പ്രസിഡന്റ് പി.ടി. മുഹമ്മദലി, ആർദ്രം കൺവീനർ ആദം കാതിരിയകം, അഡ്വ. പി.എൻ. റഷീദലി , അഭയം ചെയർമാൻ പാലക്കണ്ടി മൊയ്തീൻ കോയ, കൺവീനർ പി എം മെഹബൂബ് തുടങ്ങിയവർ പ്രസംഗിച്ചു.