എൻ.എസ്.എസ് കുടുംബയോഗം
Monday 27 April 2026 12:12 AM IST
കാഞ്ഞങ്ങാട്: എൻ.എസ്.എസ് കോട്ടച്ചേരി കരയോഗം വാർഷികയോഗവും കുടുംബസംഗമവും വനിതാ കമ്മിറ്റി രൂപീകരണവും താലൂക്ക് യൂണിയൻ പ്രസിഡന്റ് കെ. പ്രഭാകരൻ നായർ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് ഇടയില്ല്യം ചെറിയോൻ നായർ അദ്ധ്യക്ഷനായി. താലൂക്ക് സെക്രട്ടറി പി. ജയപ്രകാശ് മുഖ്യപ്രഭാഷണം നടത്തി. കരയോഗം സെക്രട്ടറി പി. ദിവാകരൻ നായർ പ്രവർത്തന റിപ്പോർട്ടും കെ. ബാലകൃഷ്ണൻ നായർ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. പി.വി സരള മേലാങ്കോട്ട്, എം.കെ കൃഷ്ണപ്രിയ, ആദിത്യൻ ദിവാകരൻ, എം.കെ ജഗന്നാഥൻ എന്നിവരെ ആദരിച്ചു. സെക്രട്ടറി പി. ദിവാകരൻ നായർ സ്വാഗതവും കെ. വിജയകൃഷ്ണൻ നമ്പ്യാർ നന്ദിയും പറഞ്ഞു. വനിത കമ്മിറ്റി ഭാരവാഹികൾ: സന്ധ്യാ ദിവാകരൻ (പ്രസിഡന്റ്), ലത കുഞ്ഞിരാമൻ (വൈസ് പ്രസിഡന്റ്), ടി.പി ബിന്ദു(സെക്രട്ടറി), അഞ്ജു ബാലഗോപാൽ (ജോയിന്റ് സെക്രട്ടറി), ദിവ്യ സുധീർ (ട്രഷറർ).