വായന കളരി ആരംഭിച്ചു

Monday 27 April 2026 12:24 AM IST

ചെങ്ങന്നൂർ: ലൈബ്രറി കൗൺസിലിന്റെ നിർദേശപ്രകാരം “മലയാളം പഠിക്കാം, വായനയെ വരവേൽക്കാം” എന്ന സന്ദേശവുമായി സംസ്ഥാനത്തെ വായനശാലകളുടെ നേതൃത്വത്തിൽ നടത്തിവരുന്ന വായനകളരി മുളക്കുഴ രഞ്ജിനി വായനശാലയിൽ ആരംഭിച്ചു.

ജില്ലാ ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി ബി.ഷാജ് ലാൽ ഉദ്ഘാടനം നിർവഹിച്ചു. ചെങ്ങന്നൂർ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി ചെയർമാൻ സുരേഷ് കുമാർ.ആർ വിശിഷ്ടാതിഥിയായി. വായനശാല പ്രസിഡന്റ് അഡ്വ.റെഞ്ചി ചെറിയാൻ അദ്ധ്യക്ഷനായി​രുന്നു. ക്ലബ് സെക്രട്ടറി സോനു.എൻ.ആർ, ജോയിന്റ് സെക്രട്ടറി ഷെഫ്ന കുഞ്ഞുമോൻ, ടി.എ. മോഹനനാചാരി, നീതു ശശിധരൻ എന്നിവർ സംസാരിച്ചു.