ബി.കെ.എം.യു നവോത്ഥാന സദസ്
Monday 27 April 2026 12:14 AM IST
കാഞ്ഞങ്ങാട്: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തെ തുടർന്ന് കേരളത്തിൽ ഇത്തരമൊരു സംഭവം ആവർത്തിക്കാതിരിക്കാൻ ഭാരതീയ ഖേദ് മർദൂർ യൂണിയൻ നവോത്ഥാന സദസ്സ് സംഘടിപ്പിച്ചു. ആദിവാസി മഹാസഭ, എ.ഐ.ഡി.ആർ.എം എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച സദസ്സ് ബി.കെ.എം.യു സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ ഉദ്ഘാടനം ചെയ്തു. ബി.കെ.എം.യു ജില്ലാ പ്രസിഡന്റ് ഗംഗാധരൻ പള്ളിക്കാപ്പിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഇ. രാഘവൻ സ്വാഗതം പറഞ്ഞു. സി.പി.ഐ ജില്ലാ സെക്രട്ടറി സി.പി ബാബു, ആദിവാസി മഹാസഭ സംസ്ഥാന സെക്രട്ടറി എം. കുമാരൻ, എ.ഐ.എസ്.എഫ് ജില്ലാ സെക്രട്ടറി കെ. പ്രഭിജിത്ത്, സി.വി സുരേശൻ, പി. രാമകൃഷ്ണൻ, എൻ. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.