പട്ടുവത്ത് ഒരു വൃദ്ധയ്ക്ക് കൂടി പാമ്പുകടിയേറ്റു,​ പരിയാരം മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിൽ

Sunday 26 April 2026 9:32 PM IST

കണ്ണൂർ : തളിപ്പറമ്പ് പട്ടുവത്ത് മറ്റൊരു വയോധികയ്ക്ക് കൂടി പാമ്പ് കടിയേറ്റു. കാവുങ്കൽ നമ്പ്രോത്ത് വീട്ടിൽ നാരായണിക്കാണ് (77)​ വീടിന്റെ പരിസരത്ത് വച്ച് ചുരുട്ട മണ്ഡലിയുടെ കടിയേറ്റത്. ഞായറാഴ്ച വൈകിട്ട് നാലിന് വീട്ടുപരിസരം വൃത്തിയാക്കുകയായിരുന്ന നാരായണിയുടെ കൈക്കാണ് കടിയേറ്റത്. ഇവരെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു,​ ഇപ്പോൾ ഇവർ വെന്റിലേറ്ററിലാണ്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് വീടിന്റെ പരിസരത്ത് വച്ച് പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന ​ ​ത​ളി​പ്പ​റ​മ്പ് ​പ​ട്ടു​വം​ ​മു​തു​കു​ട​ ​ക​ല്ല​ട​ത്ത് ​ന​ബീ​സ​ ​(65​)​ ​ ഇന്ന് പുലർച്ചെ മരിച്ചിരുന്നു. ക​ടി​ച്ച​ത് ​ശം​ഖു​വ​ര​യ​ൻ​ ​പാ​മ്പാ​ണെ​ന്നാ​ണ് ​നി​ഗ​മ​നം.​ ​വീ​ട്ടി​ൽ​ ​ത​ള​ർ​ന്നു​വീ​ണ​ ​ന​ബീ​സ​യെ​ ​ത​ളി​പ്പ​റ​മ്പ് ​സ​ഹ​ക​ര​ണ​ ​ആ​ശു​പ​ത്രി​യി​ലും​ ​പി​ന്നീ​ട് ​പ​രി​യാ​രം​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​ആ​ശു​പ​ത്രി​യി​ലും​ ​പ്ര​വേ​ശി​പ്പി​ച്ചു.​ ​ആ​ന്റി​വെ​നം​ ​ന​ൽ​കി​യി​രു​ന്നു.​ ​ഭ​ർ​ത്താ​വ്:​ ​അ​ഹ​മ്മ​ദ്.​ ​മ​ക​ൾ​:​ ​ഫാ​ത്തി​മ.​ ​മ​രു​മ​ക​ൻ​:​ ​ക​ബീ​ർ.

ഇ​ടു​ക്കി​ ​തൊ​ടു​പു​ഴ​ ​കാ​ഞ്ഞാ​റി​ൽ​ ​താ​ന്നി​യ്ക്ക​പാ​റ​യി​ൽ​ ​പ​രേ​ത​നാ​യ​ ​വാ​സു​വി​ന്റെ​ ​ഭാ​ര്യ​ ​വി​ശാ​ലാ​ക്ഷി​യും (86​),​പാമ്പ് കടിയേറ്റ് ​ ഇന്ന് മരിച്ചിരുന്നു. മു​റ്റ​ത്തോ​ടു​ ​ചേ​ർ​ന്നു​ള്ള​ ​മാ​വി​ൽ​ ​നി​ന്ന് ​മാ​ങ്ങ​ ​പ​റി​ക്കു​ന്ന​തി​നി​ടെ​ ​ഇ​ന്ന​ലെ​ ​ഉ​ച്ച​യ്ക്ക് 12​നാ​യി​രു​ന്നു​ ​വി​ശാ​ലാ​ക്ഷി​യെ​ ​പാ​മ്പു​ക​ടി​ച്ച​ത്.​ ​വീ​ട്ടി​ൽ​ ​ഒ​റ്റ​യ്ക്ക് ​താ​മ​സി​ച്ചി​രു​ന്ന​ ​വി​ശാ​ലാ​ക്ഷി​ ​തൊ​ട്ട​ടു​ത്ത​ ​വീ​ട്ടി​ലെ​ത്തി​ ​വി​വ​ര​മ​റി​യി​ച്ച​ ​ഉ​ട​ൻ​ ​കു​ഴ​ഞ്ഞു​വീ​ണു.​ ​ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും​ ​ര​ക്ഷി​ക്കാ​നാ​യി​ല്ല.​ ​ഫോ​റ​സ്റ്റ് ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​വീ​ടി​ന്റെ​ ​പ​രി​സ​ര​ത്ത് ​പ​രി​ശോ​ധ​ന​ ​ന​ട​ത്തി​യെ​ങ്കി​ലും​ ​പാ​മ്പി​നെ​ ​ക​ണ്ടെ​ത്താ​നാ​യി​ല്ല.