സി.പി.എം മാർച്ച് ഇന്ന്

Monday 27 April 2026 12:53 AM IST

പത്തനംതിട്ട: ചെന്നീർക്കര ഗ്രാമപഞ്ചായത്തിലെ രൂക്ഷമായ കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സി.പി.എം ഇന്ന് മാർച്ച് നടത്തും. രാവിലെ 10ന് ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് നടത്തുന്ന മാർച്ച് സി.പി.എം ചെന്നീർക്കര, പ്രക്കാനം ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ അഭിലാഷ് വിശ്വനാഥ്, ജോസ് മാത്യു എന്നിവർ നേതൃത്വം നൽകും. പഞ്ചായത്ത് പാസിന്റെ അടിസ്ഥാനത്തിൽ ലഭിക്കുന്ന ശുദ്ധജലം കരാറുകാരൻ സ്വകാര്യ ആവശ്യങ്ങൾക്ക് മറിച്ചു നൽകുന്നതായും ഇത് നിയന്ത്രിക്കാൻ ഭരണസമിതിക്ക് കഴിയുന്നിലെന്നും സി.പി.എം ആരോപിച്ചു. ഗ്രാമപഞ്ചായത്തിലെ 5000ലധികം കുടുംബങ്ങൾ കുടിവെള്ളം ലഭിക്കാതെ ദുരിതം അനുഭവിക്കുന്നതെന്നും ഇവർ ആരോപിച്ചു.